ജാലകം

2011 ജൂൺ 2, വ്യാഴാഴ്‌ച

കവിതയുടെ ആത്മാവ്

കവിതാരചന ഒരു കലയാണ്...
ചിലർക്കു കവിത ഒഴുകിവരും...
ചിലർ നാഴികകളും വിനാഴികകളും
പാഴാക്കി കാവ്യദേവതയെ 
കടലാസിലെത്തിക്കുന്നു!


എനിക്കു കവിതാരചന ഇഷ്ടമാണ്...
അത് എന്റെ കഴിവാണെന്നും
എന്റെ കവിതകൾ മൂല്യമുള്ളതണെന്നും 
ഞാൻ അവകാശപ്പെടുന്നില്ല!


എനിക്കു നെരമ്പോക്കാണിത്...
അഹങ്കാരമല്ല സുഹ്രുത്തേ...
അവസ്ഥയാണ് ഇങ്ങനെ പറയിക്കുന്നത്...
ഒരു മണിക്കൂറിന്റെ അവസ്ഥാന്തരത്തിൽ 
ഒരു നാഴികയുടെ സുഖം!


കാവ്യദേവതയുടെ Anatomy
പഠിക്കാൻ വിധിക്കപ്പെട്ട 
എനിക്കും എന്റെ സഹപാഠികൾക്കും 
വേണ്ടി ഞാനെഴുതുന്നു...


അവസ്ഥകൾ,ചിന്തകൾ,മുറുമുറുപ്പുകൾ
ചെറുതമാശകളെല്ലാം എന്റെ
തൂലികയിൽ പിറന്നുവീഴുമ്പോൾ
അത് സത്യമാണ്...പത്തരമാറ്റിൻ
തനി തങ്കത്തിൽ പൊതിഞ്ഞ
വിശ്വാസം!!!

5 അഭിപ്രായങ്ങൾ:

  1. തന്റെ വിശ്വാസം തന്നെ ശിക്ഷിക്കട്ടെ.. അല്ല... രക്ഷിക്കട്ടെ.........

    മറുപടിഇല്ലാതാക്കൂ
  2. എനിക്കു നെരമ്പോക്കാണിത്...
    അഹങ്കാരമല്ല സുഹ്രുത്തേ...
    അവസ്ഥയാണ് ഇങ്ങനെ പറയിക്കുന്നത്...

    മറുപടിഇല്ലാതാക്കൂ
  3. കല്യാണ്‍ ജൂവേല്ലെര്സ് ഈ ബ്ലോഗിന്റെ ഐശ്വര്യം......

    മറുപടിഇല്ലാതാക്കൂ
  4. എല്ലാം നേരമ്പോക്കാണ്…എല്ലാം…

    മറുപടിഇല്ലാതാക്കൂ