ജാലകം

2010 ഡിസംബർ 6, തിങ്കളാഴ്‌ച

ഒരു എന്‍ഡോസള്‍ഫാന്‍ ഡയറിക്കുറിപ്പ്‌



"കേരളമെന്നു കേട്ടാല്‍ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ ".


കവി ഇങ്ങനെ ദേശസ്നേഹത്തെ പുകഴ്ത്തി പാടിയെങ്കില്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ചോര തിളക്കുന്നത്‌ അമര്ഷത്താല്‍ ആവുമെന്ന് മാത്രം .

പേരില്‍ ദൈവത്തിന്‍റെ സ്വന്തം നാടാണ് എന്നതൊക്കെ നേര് തന്നെ.പക്ഷെ കൈലിരുപ്പ് മഹാമോശം .അല്ലെങ്കില്‍ പിന്നെ ഒരു പേര് വെച്ച് അഖിലലോക വിനോദ സഞ്ചാരികളെ ഇത്ര സുന്ധരമായ് പറ്റിക്കുവാന്‍ സാധിക്കുമോ?ആയിരക്കനകിനു എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകള്‍ വസിക്കുന്ന നാടിനെ സ്വര്‍ഗമെന്നു വിളിക്കുവാന്‍ ഒരല്പം പ്രയാസപ്പെടണം.

കാസര്‍ഗോടിനു അടുത്തായി 4700 acre വിസ്താരത്തില്‍ കേരള government ഇന്റെ അധികാരത്തിന്‍ കീഴിലുള്ള plantation corporation 25 വര്‍ഷത്തില്പരമായി എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം ഉപയോഗിക്കുന്നു.ലോകത്തില്‍ പല രാജ്യങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതും united states ന്റെ environmental agency മാരക വിഷമെന്നു സാക്ഷിയപ്പെടുതിയിട്ടുള്ള അതുമായ കീടനാശിനിയാണ്‌ എന്‍ഡോസള്‍ഫാന്‍.government ഇന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇത്തരമൊരു കാര്യം നടക്കുന്നത് തികച്ചും അരോചകമാണ്.

വര്‍ഷങ്ങ്ങളായി കാസര്‍ഗോട്ടെ പല ഗ്രാമങ്ങളില്‍ നടക്കുന്ന ദുരന്ധങ്ങള്‍ ഇതിന്‍റെ ഭീകരതയെ തുറന്നു കാണിക്കുന്നു..അതോടൊപ്പം തന്നെ ഈ സ്ഥലവാസികളെല്ലാം ഈ കൊടുംകൃരതയുടെ ജീവിക്കുന്ന രക്തസാക്ഷികളായി മാറിയിരിക്കുന്നു..ദുരന്ധബാധിതാമല്ലാത്ത,ഒരൊറ്റ ഇര പോലും ഇല്ലാത്ത,ഒരു കുടുംബം പോലും ഈ പ്രധേശത്തില്ല എന്നത് തികച്ചും സങ്കടകരം തന്നെ .ഭൂരിഭാഗം പേരും ശരീരം തളര്‍ന്നവരോ അതിഗുരുതരമായ രോഗാവസ്ഥയില്‍ ഉള്ളവരോ ആണ്.ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍,central nervous system തകരാറിലായത് മൂലമുണ്ടാവുന്ന വൈകല്യങ്ങള്‍,cancer ...ഇതൊക്കെയാണ് എന്‍ഡോസള്‍ഫാന്‍ ന്റെ ധയാഹീനവും അശ്രധവുമായ ഉപയോഗം ഈ ജനതക്ക് സമ്മാനിച്ചത്‌.ഒന്നോ രണ്ടോ കുടുംബങ്ങലെയോ ഗ്രാമങ്ങലെയോ അല്ല,ഈ മേഖലയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി തലമുറകളെയാണ്‌ ഈ വിഷം കാര്‍ന്നു തിന്നുന്നത്.

ഉയര്‍ന്ന പ്രധേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുകയും മഴ പെയ്യുമ്പോള്‍ ഇവ ഒള്യിചിരങ്ങി താരതമ്യേന താഴ്ന്ന പ്രദേശങ്ങളിലെ ജലസ്രോതസുകളില്‍ കലരുകയും അങ്ങനെ മരണത്തിന്റെ കണികകള്‍ ജീവജലത്തിലൂദെ സാധാരണക്കാരില്‍ എത്താനിടയാവുകയും ചെയ്തു.സമീപ പ്രദേസങ്ങളിലെ ജലസ്രോതസുകള്‍ മൂടാതെ തന്നെ വിഷം തളിച്ചതും ജലത്തില്‍ ഇത് കലരാന്‍ ഇടയാക്കി.

30 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തുടങ്ങിയതാണ് ഇതിനെതിരായ പ്രക്ഷോഭങ്ങള്‍..പക്ഷെ ഇന്നും കാര്യമായ നടപടികള്‍ ഒന്നും തന്നെ government ഇന്റെ ഭാഗത്ത്‌ നിന്നോ ഇതിനു കാരണക്കരായവരുടെ ഭാഗത്ത്‌ നിന്നോ ഉണ്ടായിട്ടില്ല .നിരവധി മനുഷ്യസ്നേഹികളും സാമൂഖികപ്രവര്‍ത്തകരും ഈ വിഷയത്തെപ്പറ്റി നിരവധി പഠനങ്ങള്‍ നടത്തുകയുണ്ടായി.അതിന്റെ ഫലമായി ജനശ്രദ്ധ ഈ പ്രശ്നത്തിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിച്ചു എന്നത് വാസ്തവം തന്നെ.എന്നിട്ട് കൂടി ഇന്നും ഒരു കൂട്ടര്‍ ഇതെപ്പറ്റി പഠനം നടത്തുവാന്‍ തയാര്‍ എടുകുന്നതെ ഉല്ലൂ.അടിയന്ദിരമായി നടപടികള്‍ എടുക്കുകയും പ്രശ്നപരിഹാരത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യേണ്ട അധികാര വര്‍ഗം തന്നെ ഈ നിസ്സംഗത പുലര്‍ത്തുന്നത് തികച്ചും പ്രകോപനപരമാണ്. 

നിഷ്കലംഗരായ തലമുറകള്‍ ശാരീരികവും മാനസികവുമായ വൈകല്യങ്ങളോടെ,ദാരിദ്ര്യവും രോഗവും തീര്‍ത്ത മുല്ലുവഴികളിളുടെ തങ്ങള്‍ക്കെന്താണ് സംഭാവികുന്നതെന്ന് തിരിച്ചറിയാന്‍ പോലുമാവാതെ ഇഴഞ്ഞു നീങ്ങുമ്പോള്‍...സമ്പത്തിന്റെയും അധികാരത്തിന്റെയും പട്ടുമെത്തയില്‍ സുഖശയനം നടത്തുന്നവര്‍ മാനുഷികമൂല്യങ്ങളെ പുല്ലു വില കല്പ്പികാതെ കടന്നു പോവുമ്പോള്‍ ഒന്നോര്‍ത്താല്‍ നന്ന്..നാമാരും ജീവികുന്നത് സുരക്ഷിതതത്തിന്റെ ഇരുമ്പൂചട്ടക് ഉള്ളില്‍ അല്ല ..പണവും പവര്‍ഉം നല്‍കുന്ന സംരക്ഷണത്തിന്റെ ചില്ലുകൊട്ടാരം തകര്‍ന്നു വീഴാവുന്നതെയുല്ലു..ഇന്നലെയും ഇന്നും കാസര്‍ഗോഡ് ഏതോ ഒരു കുഗ്രാമത്തില്‍ സംഭവിച്ചത് നാളെ നമുക്ക് വന്നു കൂടാ എന്നില്ല..അങ്ങനെയുള്ള കാലത്ത് നമുക്ക് ഒരു കൈ സഹായം നേടി മുന്‍പോട്ടു വരുന്നത് ഇവ ഒന്നുമാവില്ല..മനുഷ്യത്വവും സാഹോദര്യവും ഒക്കെയാവും !!

ഇത്രയൊക്കെ പഠനങ്ങള്‍ക്ക് ശേഷവും ഇതിനു കാരണക്കാര്‍ എന്‍ഡോസള്‍ഫാന്‍ ആണെന്ന് കണ്ടെത്താന്‍ കഴിയാത്തവരോട് ഒരേ ഒരു കാര്യം..നിങ്ങള്‍ ഇത്രയധികം പടനംങ്ങള്‍ നടത്തേണ്ട യാതോരാവശ്യവുമില്ല ..കണ്ണ് തുറന്നു നോക്കുകാ ..ഒരു കവിതയോ ഒരു രാജുവോ മതിയാവും ഭീകരതയുടെ വ്യാപ്തി മനസിലാക്കിത്തരുവാന്‍..മനസ്സില്‍ അല്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുവെങ്കില്‍ !!!

മനസ്സില്‍ ഒരു നീറ്റലും നിറയെ പ്രാര്‍ത്ഥനയുമായി നന്മയുടെ 
ശബ്ദങ്ങള്‍ !!!!!!!!



2010 സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ഫോര്‍ത്ത് ഹൌര്‍











നനവാര്‍ന്ന മിഴികളില്‍
മന്ദമാരുതന്‍ മയക്കത്തിന്‍
വിശറിയാല്‍ തഴുകുമ്പോള്‍ ,
മൊഴിയാലെ തവമാത
താരാട്ട് പാടുമ്പോള്‍,
കരങ്ങളാല്‍ താങ്ങുന്നു ..
വദനങ്ങള്‍ തുറന്നടയുന്നു..
താരാട്ടും ഒപ്പും തലോടലും !
തലകള്‍ കുലുങ്ങുന്നു..
വലിച്ചു തുറക്കപ്പെടുന്നു
കണ്ണുകള്‍..
കൈകള്‍ താങ്ങുന്നു തലകളെ..
ഡസ്ക്കോ താങ്ങുന്നു കൈകളെ..

ഏതോ സുന്ദര സ്വപ്നരാജ്യത്തിന്‍
വാതിലുകള്‍ തുറക്കുന്നു?
മേഘക്കൂടാരങ്ങളില്‍
വെള്ളിടി മുഴങ്ങുന്നൂ?
ഞെട്ടുന്നു.. പിടയുന്നു..
ചാടിയേക്കുന്നു...
മണികള്‍ മുഴങ്ങുന്നു-
മരുഭൂവില്‍ മരപ്പച്ച പോല്‍!

വീണ്ടും ഒരു ഉറക്കത്തിന്‍
മണിക്കൂറിലേക്ക് ...
യാത്ര തുടരുന്നു ...
വിശപ്പിന്‍ അകമ്പടിയാല്‍......










2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

പ്രതിഷേധം ...... ഇങ്ങനെയും!!!


ഇന്നലെ യാദൃശ്ചികമായി കണ്ട ഒരു കാഴ്ച എന്നെ വല്ലാതെ വേദനിപ്പിചിരികുന്നു .അതെ പറ്റി ഇവടെ എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇന്നലെ ഏകദേശം ഒരു പതിനൊന്നു മണിയോട് കൂടി പാല townഇലുടെ കടന്നു പോയ ഞങ്ങള്ക് നേരിട്ട ഒരു ചെറിയ അനുഭവമാണ്‌ ഇത്..അര മനികൂരൊലമ് ട്രാഫിക്‌ ജാം നേരിട്ടതിനെ തുടര്‍ന്ന് പാല kottaramattom മുതല്‍ കുരിസുപള്ളി കവല വരെ എത്താന്‍ അര മണിക്കൂര്‍ അവസ്യമായ് വന്നു. തുടര്‍ന്ന് അന്വേഷിച്ചപോള്‍ ഏതോ ഒരു ചെറു പാര്‍ട്ടിയുടെ ജാദ കടന്നു പോവുന്നതിനെ തുടര്‍ന്നാണ് ഇതെന്ന് അറിഞ്ഞു ..അര മനികൂര് നേരത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ കടന്നു പോയി.
"ഭീകരവാദം വേണ്ടിവിടെ
ഞങ്ങടെ ഓമന സോദരരെ ....."
എന്നിങ്ങനെ ഉച്ചരിച്ചു കൊണ്ട് കൊടി പിടിച്ച 8 കൈകള്‍ 2 പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കടന്ന്നു പോയി. 8 സഹാക്കള്‍ കടന്നു പോയതിനായ് കേരള ഗവണ്മെന്റ് പോലീസ് ,ജനങ്ങള്‍ ഇങ്ങനെ ഒരു 1000 പേരുടെയെങ്കിലും സമയം കളഞ്ഞഇട്ടുണ്ട് .. ഇതിനും പുറംഎത്രെ ലിടെര്‍ പെട്രോള്‍?

എല്ലാം പൊറുക്കാം .ഒന്ന് ചോദിച്ചോട്ടെ?

ഇത്രയും അസവ്കര്യങ്ങള്‍ സമ്മാനിച്ച്‌ നടത്തിയ ജാഥക്ക് പ്രതിഫലമായ് എന്താണ് നിങ്ങള്ക് സമൂഹത്തിനു നല്‍കാനായത്?

ഇതും പക്കാ ഭീകരവാധമല്ലേ?പട്ടാപ്പകല്‍ ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് നടുറോഡില്‍ നടക്കുന്നതു അനീതി അല്ലെ?

ഈപ്പറയുന്ന ഓമന സോധരര്ക് വേണ്ടി ബുധ്യ്മുട്ടുകള്‍ ഉണ്ടാക്കതിരുന്നുകൂടെ?

എല്ലാറ്റിലും ഉപരിയായ് ഇതല്ലാതെ എത്രയോ മാര്‍ഗങ്ങള്‍ ഉണ്ട് നിങ്ങളുടെ പ്രതിഷേധം സൂചിപ്പിക്കാന്‍?
ഇന്യെങ്കിലും ഇത്തരം അസവ്കര്യങ്ങല്ക് കാരണമായി ജനരോഷം ഏറ്റു വാങ്ങാതെ ഇരിക്കു.....


നല്ല നാളേക്ക് വേണ്ടി ഇന്നിന്റെ കുരുന്നുകള്‍!!!