ജാലകം

2011 മാർച്ച് 11, വെള്ളിയാഴ്‌ച

Art of Writing...

Shakespeare the great!!!
King of literature,prince of poems,emperor of drama...
സമ്മതിച്ചു ... എല്ലാം സമ്മതിച്ചു !
J.K Rowling ;
പെണ്‍പോരാളി ...
Imagination നു കയ്യും കാലും വച്ചു എഴുതുന്നു..
ശരിയാണ്‌ ... എല്ലാം ശരിയാണ് !
എതിര്‍പ്പില്ലന്നെ .....
Shelley ,Keats ,Dickens ....  
എല്ലാരും മിടുക്കരാ....സമ്മതിച്ചൂന്നെ ....
എന്നാലും ഒന്ന് ചോദിച്ചോട്ടെ?
ഇവരൊക്കെ ഏകാഗ്രതയുടെ മരുപ്പച്ചയില്‍ 
വിഹരിച്ചു കൃതികള്‍ രചിക്കുന്നു ....


നാലു ചുമരുകള്‍ക്കുള്ളിലെ 
ശതജനാവലിയിലിരുന്നു..
തങ്ങളുടെ ഇതിഹാസങ്ങള്‍ 
ഒരു മണിക്കുരിനുള്ളില്‍ രചിക്കുന്ന 
ഞങ്ങള്‍ക്കുമില്ലേ ഭാവനാശേഷി???
ഞങ്ങളും കലാദേവദയുടെ 
പ്രീതിപാത്രങ്ങലല്ലേ?
ഈ ഞങ്ങള്‍ ആരെന്നാവും ?
മറ്റാര്???
ബോറന്‍ ക്ലാസ്സുകളെ creative ആക്കുന്ന 
മഹാകവിയത്രികള്‍ !!!! 



വിദ്യാസമ്പാധനവും KSRTC യാത്രയും ...

വിദ്യാഭ്യാസം KSRTC ബസ്‌ പോലെയാവുന്നു
വളരെ മുന്‍പേ കരുതി കാത്തിരിക്കേണ്ടിയിരിക്കുന്നു..
വരുന്നതോ ഇളം മനസുകളില്‍ സന്തോഷവും 
മിഴികളില്‍ വേര്‍പാടിന്‍ പുകയുമായി....
കയറിപ്പെടനമെന്നാല്‍ കരുത്തും കഴിവും 
ജാസ്തി തന്നെ വേണം..    
ഇനി കയറിയെന്നാലോ?
നിന്ന് പോവണം എന്നാകില്‍ ആയാസകരം ..
കാല്‍ ഉറപ്പിച്ചാലോ പിന്നെയെല്ലാം സുഖകരം ...


ഇനി ദൂരയാത്രയാണോ?   
ഇതില്‍പ്പരം ആനന്ദമേന്ത് ?
അല്പം ഭാഗ്യദോഷിയോ  താങ്കള്‍?
സൂക്ഷിച്ചു കൊള്ളുക !!
രണ്ടും  എവിടെ വേണമെങ്കിലും 
മുടങ്ങിപ്പോവാം ...
സമാനതകള്‍ ധാരാളം ...
വിരുദ്ധങ്ങള്‍ കമ്മി ...
ഇനി ഏറ്റവും വലിയ ദുരന്തമേന്തെന്നോ?
പോയ വഴി തെറ്റിയെന്നാല്‍ മകനേ
തിരിച്ചുവരവിനെപ്പറ്റി  ചിന്തിക്കയേ വേണ്ട...
ഇനി 4 ദിവസത്തേക്ക് ആ വഴി ഒരു വണ്ടി കാണില്ല..


എങ്ങനോക്കെയായാലും തെറ്റ് മനസിലാക്കുവാന്‍ 
യാത്രയുടെ അവസാനം വരെ കാക്കണം താനും ...!!



..