ജാലകം

2011 ജൂൺ 2, വ്യാഴാഴ്‌ച

sms-ലെ ചന്ദ്രേട്ടൻ

അതൊരു നിലാവുള്ള രാത്രിയായിരുന്നു.
ഞാൻ ജനാലക്കൽ ഇരുന്ന്
sms അയക്കുകയും വായിക്കുകയും
ആയിരുന്നു.


ഇടക്കെപ്പോഴോ ആ‍കാശത്തേക്കു
നോക്കിയ ഞാൻ ഞെട്ടിപ്പോയി...
ചന്ദ്രനെ കാണാനില്ല!


ഞാൻ മെസ്സേജുകൾ അയച്ചുകൊണ്ടേയിരുന്നു...


പിന്നൊരു മെസ്സേജിലതാ,
ചിരിക്കുന്ന മുഖത്തു കൂളിംഗ് ഗ്ലാസ്സുമായി,
അമ്പിളിയമ്മാവൻ!!!
പാവം പുള്ളിക്കാരൻ!
എന്റെ സുഹ്രുത്തിന്റെ inbox -ൽ
കുടുങ്ങിക്കിടക്കുകയായിരുന്നു!


ശുഭരാത്രിക്കൊപ്പം പ്രിയസഖിക്കൊരു 
സ്നേഹസമ്മാനം!!!

വാർത്തയുടെ മണിക്കൂർ

 വിവാഹം...
അത് സിനിമക്കിടെ
സംപ്രേഷണം ചെയ്യുന്ന
അരമണിക്കൂർ വാർത്ത പോലെയാണ്.


അത് ജീവിതത്തെ മുമ്പെന്നും
പിമ്പെന്നും രണ്ടായി തിരിക്കുന്നു.
ജീവിതത്തിലെ രസകരമായ
ഭാഗങ്ങൾ എല്ലാം വാർത്തക്കു 
മുമ്പേ തീരുന്നു.
എങ്കിലും എല്ലാവരും വാർത്തയെ 
ഇഷ്ടപ്പെടുന്നു.


വാർത്ത കാണുന്നുവെന്നാൽ
മാത്രമേ സമകാലികസംഭവങ്ങൾ
നാമറിയൂ...
ആനുകാലീകമാവാൻ നമുക്കു കഴിയൂ...


വിവാഹവും അങ്ങനെ തന്നെ..
വാർത്തയുടെ തണലിൽ
വിശ്രമം കഴിഞ്ഞാൽ
പ്രതിനായകനു രംഗപ്രവേശം 
ചെയ്യാൻ സമയമായി...
സിനിമയിലും ജീവിതത്തിലും!
അതിനാൽ തന്നെ വാർത്തയെ 
മാത്രമിഷ്ടപ്പെടുന്നവരുമുണ്ട്.


ജീവിതം ഒരു സിനിമയെന്നാൽ,
വിവാഹം വാർത്തയല്ലാതെ 
മറ്റെന്താണ്???

വൈകിവന്ന വെളിപാടുകൾ!

സമയം അർധരാത്രി 12 മണി!
കുറ്റാക്കുറ്റിരുട്ട്...
‘ഞാനൊ‘റ്റക്കാണ്...
നടപ്പിനു വേഗത കൂടി,
അതാ,എന്റെ പുറകിൽ...
ഒരു ശബ്ദം!!!
ശ്വാസമടക്കിപ്പിടിച്ചുകൊണ്ട്
‘ഞാൻ‘ തിരിഞ്ഞു നോക്കി.
എന്റെ തൊട്ട്പിറകിൽ,
വെള്ളവസ്ത്രമനുഞ്ഞ്,
മുടിയഴിച്ച്,രക്തദാഹിയായി...
“ഞാൻ തന്നെ” നിൽക്കുന്നു.
ഭയചകിതയായ ‘ഞാൻ’ ഓടി...
പിറകെ രക്തദാഹിയായ ‘ഞാനും’.
അതാ ഒരു മതിൽക്കെട്ട്!
അവിടേക്കു ‘ഞാൻ’ ഓടിക്കയറി.
അവിടെ ,അതാ ക്രൂശിതരൂപത്തിനു മുന്നിൽ
മുട്ടുകുത്തി ‘ഞാൻ’ തന്നെ!
അലറിവിളിച്ചുകൊണ്ട് മതിൽക്കെട്ടിൽ തട്ടി ‘ഞാൻ‘ വീണു.
ഒരു കൈ എന്നെ താങ്ങിപ്പിടിച്ചു.
മിഴിനീരാൽ അവ്യക്തമാക്കപ്പെടുന്ന ആ രൂപം,
ഏതു ദുരവസ്ഥയിലും കണ്ണിനു കുളിർമയേകുന്ന രൂപം,
‘ഞാൻ’ വിളിച്ചു,
“അമ്മേ....”
മരുഭൂവിലൊരു മന്ദമാരുതൻ കണക്കെ അമ്മ മൊഴിഞ്ഞു:


“പാതിരാത്രിയിൽ കുത്തിയിരുന്നു പ്രേതസിനിമ കാണുമ്പോൾ,
നേരം വെളുപ്പിക്കാനുള്ള ധൈര്യം കൂടി ഉണ്ടാവണമെടീ മഹളേ....”


സ്വസ്തം...സുന്ദരം...സുഖനിദ്ര!

Modern Poetry

ഞാനൊരു മഴത്തുള്ളിയായിരുന്നു...
കരിമേഘങ്ങൾക്കിടയിലൂടെ ചാഞ്ചാടിയാടി
ഇടികൂടി നടന്ന കാലത്തെന്നോ ഞാൻ
മഴത്തുള്ളിക്കിലുക്കവുമായി താഴേക്കു കുതിച്ചു...


ആഴക്കടലിൻ അഗാധങ്ങളിൽ 
പവിഴപ്പുറ്റിൻ ചിപ്പിക്കൊട്ടാരത്തിനുള്ളിൽ 
ചിപ്പികളാൽ തൊട്ടിൽ കെട്ടി ഞാൻ ഊഞ്ഞാലാടി...
തിരമാലകൾ എനിക്കു താരാട്ടുപാടി...


wait...wait...wait...
ഒരു വക പിടികിട്ടുന്നില്ലാല്ലേ???
അതാണ്...അതാണ് modern poetry!
പറയാം സുഹ്രുത്തേ...ഞാനുദ്ദേശിച്ചത്...
മഴത്തുള്ളി...അതു മനസിലായില്ലേ?
ഞാൻ തന്നെ...ചുമ്മാ ഒരു style-നു ഇരിക്കട്ടേന്നേ...


അപ്പോ പറഞ്ഞുവന്നത്...ഞാനിങ്ങനെ 
10,12 കൊല്ലം ചാടിത്തുള്ളി നടന്നു കഴിഞ്ഞപ്പോ,
സഹികെട്ട് വീട്ടുകാരെല്ലാം കൂടി ദേ ഇവിടെ
ഈ Alphonsa college-ൽ കൊണ്ടുവിട്ടെന്നേ!


അപ്പൊപ്പിന്നെ ഈ തിരമാലകളുടെ താരട്ടെന്താണെന്നാണോ?
അത് നമ്മുടെ സ്വന്തം മിസ്സുമാർ!
താരാട്ടുപാടിപ്പാടി ഉറക്കുകയല്ലേ?
ശാന്തമാണോ ഈ തിരകൾ?
ഇത്ര പറ്റിയ ഒരിടം വെറേയില്ല!


ഇനിയെങ്ങാനും വല്ല സുനാമിയും വന്നാൽ...
മക്കളേ...തൂത്തെടുത്തോണ്ടുപോവും!


എന്തൊക്കെയായാലെന്താ?
അഗാധങ്ങളിലെ creative മുത്തുകളെ
പെറുക്കിയെടുക്കാനും mystery ചിപ്പികളിൽ 
കൂടുകെട്ടാനും എന്നെ പഠിപ്പിച്ച
ആഴക്കടലിനെ നമിക്കുന്നൂ ഞാൻ!

കവിതയുടെ ആത്മാവ്

കവിതാരചന ഒരു കലയാണ്...
ചിലർക്കു കവിത ഒഴുകിവരും...
ചിലർ നാഴികകളും വിനാഴികകളും
പാഴാക്കി കാവ്യദേവതയെ 
കടലാസിലെത്തിക്കുന്നു!


എനിക്കു കവിതാരചന ഇഷ്ടമാണ്...
അത് എന്റെ കഴിവാണെന്നും
എന്റെ കവിതകൾ മൂല്യമുള്ളതണെന്നും 
ഞാൻ അവകാശപ്പെടുന്നില്ല!


എനിക്കു നെരമ്പോക്കാണിത്...
അഹങ്കാരമല്ല സുഹ്രുത്തേ...
അവസ്ഥയാണ് ഇങ്ങനെ പറയിക്കുന്നത്...
ഒരു മണിക്കൂറിന്റെ അവസ്ഥാന്തരത്തിൽ 
ഒരു നാഴികയുടെ സുഖം!


കാവ്യദേവതയുടെ Anatomy
പഠിക്കാൻ വിധിക്കപ്പെട്ട 
എനിക്കും എന്റെ സഹപാഠികൾക്കും 
വേണ്ടി ഞാനെഴുതുന്നു...


അവസ്ഥകൾ,ചിന്തകൾ,മുറുമുറുപ്പുകൾ
ചെറുതമാശകളെല്ലാം എന്റെ
തൂലികയിൽ പിറന്നുവീഴുമ്പോൾ
അത് സത്യമാണ്...പത്തരമാറ്റിൻ
തനി തങ്കത്തിൽ പൊതിഞ്ഞ
വിശ്വാസം!!!

2011 ജൂൺ 1, ബുധനാഴ്‌ച

എന്റെ അധ്യാപിക.

ചുണ്ടിലൊരു ചെറു മന്ദഹാസവും,
പനിനീർപ്പൂവിൻ മണവുമായി,
ഒരു മന്ദമാരുതൻ കണക്കേ,
ഞങ്ങളെ തലോടിക്കടന്നു പോവും...


ഭാഷയുടെ സൌകുമാര്യം
മുഖശ്രീയിലൊതുക്കി,
അമ്മയായി...അധ്യാപികയായി...
കണ്ണിനു കുളിരായി,
കാതിനു കുളിർമയായി,
ചന്ദനനിറമാർന്ന ഞങ്ങളുടെ 
role model...


അറിവിലും അലങ്കാരത്തിലും
മുൻപന്തിയിലെത്തും
കുളിർമഴക്കു പേരെന്ത്???


ചൊല്ലാമതു നിസ്സംശയം...മിസ്സ് മിനി!