ജാലകം

2011 മേയ് 19, വ്യാഴാഴ്‌ച

ഉച്ചമയങ്ങും നേരം.....

ഞാൻ ബോറടിച്ചിരിക്കുകയയിരുന്നു..
മീനമാസച്ചൂടിൽ concrete കൂട്ടിൽ 
ഞാൻ എരിയുകയായിരുന്നു...


മറക്കുടയുടെ കുളിരും 
തണലുമായി മുന്നിൽ 
നിലകൊണ്ട വന്മരങ്ങളൊന്നാകെ
പിടന്നുവീണപ്പോൾ ,ഞാനൊരു 
മരുപ്പച്ചയായി ഉരുകുകയായിരുന്നു...


സൂര്യന്റെ ഉഷ്ണതാപം 
ഉച്ചിയിൽ പതിഞ്ഞപ്പോൾ,
അറിവിന്റെ അക്ഷയപാത്രത്തിൻ
താപം സഹിക്കാതെ വന്നപ്പോൾ,
feminist-കളേയും activist-കളേയും
കടിച്ചുപൊട്ടിക്കാനാവാതെ വന്നപ്പോൾ,


അത്യുഷ്ണത്തിലും ശാന്തിയുടെ ദൂതുമായി
ഒരു മന്ദമാരുതൻ കണക്കേ,
മയക്കത്തിൻ തലോടൽ
കൺപീലികളെ രോമാഞ്ചം
കൊള്ളിച്ചപ്പോൾ,


49+1 hairstyle-കളേപ്പറ്റി 
ഗവേഷണം നടത്തിക്കഴിഞ്ഞപ്പോൾ,
എന്റെയുള്ളിൽ ഒരു കവിത 
പൊട്ടിമുളച്ചുവോ?


ഏയ്..ഇല്ലില്ല...അതു വെറുമൊരു
illusion ആയിരുന്നു...
ഇപ്പോൾ ഇതു മരുഭൂമിയാവുന്നു...
വന്മരങ്ങളെല്ലാം പിടന്നുകഴിഞ്ഞിരുന്നു..
ചെറുമരങ്ങൾ ചാഞ്ഞും 
ചരിഞ്ഞും ആടുന്നൂ...


സൂര്യമാതാവിൻ കാഴ്ചവട്ടത്തിനുള്ളിൽ,
മരുഭൂമിയിലെ മരുപ്പച്ചയായി ഞാൻ!
ഏകയായി...മൂകയായി...
തേന്മാവിൻ കൊമ്പത്തെ 
imagination-നെ പുകഴ്ത്തട്ടെ!!


Berlin മതിൽ ദൂരെ ദൂരെ
ഒരു മഴവില്ലായി മറയുമ്പോൾ,
അടുക്കളയിലെ ഇടിമുഴക്കത്തിനു 
കാതോർത്തുകൊണ്ട് ഒരു 
യുവകവിയത്രി!!!


നന്ദി...നമസ്ക്കാരം...
ശുഭരാത്രി (2.15 pm)!!!



3 അഭിപ്രായങ്ങൾ: