ജാലകം

2011 മേയ് 19, വ്യാഴാഴ്‌ച

ഒരു അന്നവർ ഡയറിക്കുറിപ്പ്

തലയോട്ടി തറയിൽ മുട്ടീവിളിച്ചോ
താടിയെല്ലിനു കൈത്താങ്ങു കൊടുത്തോ
മയക്കത്തിൻ bedsheet-ൽ ഒളിച്ചോ
എങ്ങനെ ഞാൻ പഠിക്കേണ്ടൂ???


Express Train Speed-ൽ 
പായുന്നതെന്താവാം???
ഓ..ക്ഷമിക്കൂ സുഹ്രുത്തേ..അത്
French Revolution ആണ്.


ആഴക്കയങ്ങളിലെവിടെയോ
മുങ്ങിനടന്നൊരു പാവം 
Sr.Shinsa-യെ Russian Revolution 
തലക്കടിച്ചുണർത്തിയോ??


കൺപീലികളും ഡസ്ക്കും തമ്മിൽ 
ഒരു Covalent Bond ഉണ്ടാക്കാൻ 
നോ‍ക്കുന്ന മേരിക്കുഞ്ഞിനെൻ 
നമസ്ക്കാരം!!!


തിരിഞ്ഞങ്ങു നോക്കുമ്പോൾ
ആശ്വാസത്തിൻ ചെറുചിരി
സമ്മാനിക്കും 128 പല്ലുകൾക്കും 
എൻ വണക്കം...


4 ചുമരുകൾക്കുള്ളിൽ 
4500 Habitat സ്രുഷ്ട്ടിക്കുന്ന 
46 കിടാങ്ങൾക്കും
എന്റെ സ്തുതി...


ഭാഗ്യത്തിൻ കൈക്കുപിടിച്ചു
സമാ‍ധാനത്തിന്റെ break-നു 
ചിരിച്ചുകൊണ്ടു ഇറങ്ങിപ്പോയ
ഹണീ...ഭാഗ്യവതീ!!


ഞങ്ങളുടെയെല്ലാം imagination power
increase ചെയ്യിക്കുന്ന,ക്ഷമയുടെ
നെല്ലിപ്പടികൾ പണിയുന്ന, 
ന്റെ പൊന്നമ്മച്ചീ‍...


പ്രണാ‍മം!!!!!

1 അഭിപ്രായം: