ജാലകം

2010 സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

ഫോര്‍ത്ത് ഹൌര്‍











നനവാര്‍ന്ന മിഴികളില്‍
മന്ദമാരുതന്‍ മയക്കത്തിന്‍
വിശറിയാല്‍ തഴുകുമ്പോള്‍ ,
മൊഴിയാലെ തവമാത
താരാട്ട് പാടുമ്പോള്‍,
കരങ്ങളാല്‍ താങ്ങുന്നു ..
വദനങ്ങള്‍ തുറന്നടയുന്നു..
താരാട്ടും ഒപ്പും തലോടലും !
തലകള്‍ കുലുങ്ങുന്നു..
വലിച്ചു തുറക്കപ്പെടുന്നു
കണ്ണുകള്‍..
കൈകള്‍ താങ്ങുന്നു തലകളെ..
ഡസ്ക്കോ താങ്ങുന്നു കൈകളെ..

ഏതോ സുന്ദര സ്വപ്നരാജ്യത്തിന്‍
വാതിലുകള്‍ തുറക്കുന്നു?
മേഘക്കൂടാരങ്ങളില്‍
വെള്ളിടി മുഴങ്ങുന്നൂ?
ഞെട്ടുന്നു.. പിടയുന്നു..
ചാടിയേക്കുന്നു...
മണികള്‍ മുഴങ്ങുന്നു-
മരുഭൂവില്‍ മരപ്പച്ച പോല്‍!

വീണ്ടും ഒരു ഉറക്കത്തിന്‍
മണിക്കൂറിലേക്ക് ...
യാത്ര തുടരുന്നു ...
വിശപ്പിന്‍ അകമ്പടിയാല്‍......










3 അഭിപ്രായങ്ങൾ: